Header Ads

7 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ വയറിനുള്ളില്‍ തലയും മുടിയും കൈകാലുകളും നഖങ്ങളുമുള്ള ഭ്രൂണം

ഹൈദരാബാദ് :  ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ നിന്ന് 100 ഗ്രാമുള്ള ഭ്രൂണം നീക്കം ചെയ്തു. വൈദ്യ പരിശോധനയുടെ ഭാഗമായി നടത്തിയ സ്‌കാനിങ്ങിലാണ് കുഞ്ഞിന്റെ വയറിനുള്ളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഭ്രൂണത്തെ കണ്ടെത്തിയത്. 100 ഗ്രാം ഭാരമുള്ള ഭ്രൂണത്തിന് ഹൃദയം, കരള്‍, ശ്വാസകോശം, വൃക്ക മുതലായ ആന്തരീകാവയവങ്ങളൊന്നുമില്ലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൈദരാബാദ് സ്വദേശികളായ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടേതായിരുന്നു ഈ കുഞ്ഞ്. തലയും മുടിയും കൈകാലുകളും നഖങ്ങളുമുള്ള ഭ്രൂണമാണ് കുഞ്ഞിന്റെ വയറിനുള്ളിലുള്ളതെന്നും എത്രയും വേഗം ശസ്ത്രക്രിയയിലൂടെ ഭ്രൂണത്തെ നീക്കം ചെയ്യണമെന്നും കുഞ്ഞിനെ ചികില്‍സിച്ച ഡോ. രങ്കയ്യ  മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്ത് കുട്ടിയുടെ അമ്മയുടെ വയറ്റില്‍ രണ്ടു ഭ്രൂണമുണ്ടായിരുന്നുവെന്നും. കൂടുതല്‍ ശക്തിയുള്ള ഭ്രൂണം വളരാന്‍ തുടങ്ങിയപ്പോള്‍ ശക്തികുറഞ്ഞ ഭ്രൂണം മറ്റേ ഭ്രൂണത്തിന്റെയുള്ളില്‍ അകപ്പെട്ടെന്നുമാണ് സീനിയര്‍ പീഡിയാട്രീഷനായ ഡോക്ടറുടെ വിശദീകരണം. സീനിയര്‍ പീഡിയാട്രിക് സര്‍ജനായ ഡോ. നരേന്ദര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും ഭ്രൂണം നീക്കം ചെയ്തത്. 1999 ല്‍ ഇത്തരം ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഡോ. നരേന്ദര്‍ കുമാര്‍ പറയുന്നത്. വളരെ അപൂര്‍വ രോഗാവസ്ഥയാണിതെന്നും ആഗോളതലത്തില്‍ ഇതുവരെ ഇത്തരത്തിലുള്ള 100 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നുമാണ് മെഡിക്കല്‍ ജേണലുകള്‍ നല്‍കുന്ന സൂചനയെന്നും ഡോക്ടര്‍ പറയുന്നു.
7 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ വയറിനുള്ളില്‍ തലയും മുടിയും കൈകാലുകളും നഖങ്ങളുമുള്ള ഭ്രൂണം 7 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ വയറിനുള്ളില്‍ തലയും മുടിയും കൈകാലുകളും നഖങ്ങളുമുള്ള ഭ്രൂണം Reviewed by Unknown on 00:45 Rating: 5

No comments

Recent Posts

Beauty