ദേശീയ ഗാനത്തോട് അനാദരവ്, 6 പേര് പിടിയിൽ...

Header Ads


രാജ്യാന്തര ചലച്ചിത്ര മേളയില്‍ ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ എഴുന്നേറ്റുനില്‍ക്കാതിരുന്ന മാധ്യമപ്രവര്‍ത്തകരും വനിതയുമടക്കം ആറുപേര്‍ പിടിയില്‍.

കൈരളി പീപ്പിള്‍ തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ടര്‍ വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശി ജോയല്‍ പി. ജോസ്(25), റിപ്പോര്‍ട്ടര്‍ ചാനല്‍ കളമശ്ശേരി സബ് എഡിറ്റര്‍ കോട്ടയം വെള്ളൂര്‍ സ്വദേശിനി രതിമോള്‍ വി.കെ(26), നാരദാന്യൂസ് ഓണ്‍ലൈന്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് തമിഴ്‌നാട് നീലഗിരി സ്വദേശി വിനേഷ് കുമാര്‍(34), കോഴിക്കോട് കുട്ടോത്ത് കുന്നുമ്മല്‍ വീട്ടില്‍ അശോക് കുമാര്‍(52), കോഴിക്കോട് ഉദിയന്നൂര്‍ സൗത്ത് നഫീസ മന്‍സിലില്‍ നൗഷാദ് പി.സി(31), കാസര്‍കോട് നീലേശ്വരം ചേരമ്മല്‍ ഹൗസില്‍ ഹനീഫ സി.എച്ച് എന്നിവരെയുമാണ് മ്യൂസിയം പോലീസ് പിടികൂടിയത്.

ഇന്നലെ വൈകുന്നേരം 6ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ ഈജിപ്ഷ്യന്‍ ചിത്രമായ ക്ലാഷിന്റെ പ്രദര്‍ശനത്തിനിടെയാണ് സംഭവം. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം ദേശീയഗാനം പ്രദര്‍ശിപ്പിക്കവെ സമീപത്തുണ്ടായിരുന്ന പോലീസുകാരനും ചലച്ചിത്ര അക്കാദമിയുടെ ഭാരവാഹികളായ കമലും സിബി മലയിലും എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് മ്യൂസിയംപോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചലച്ചിത്രമേള സംഘാടക സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
ദേശീയ ഗാനത്തോട് അനാദരവ്, 6 പേര് പിടിയിൽ... ദേശീയ ഗാനത്തോട് അനാദരവ്, 6 പേര് പിടിയിൽ... Reviewed by Anonymous on 06:04 Rating: 5

No comments