മോഹന്‍ലാല്‍ വിനയന് ഒരിക്കലും ഡേറ്റ് നല്‍കിയിട്ടില്ല കാരണം

Header Ads


മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം നേടിയിട്ടുള്ള സംവിധായകനാണ് വിനയന്‍. കഴിഞ്ഞ പതിനാറ് വര്‍ഷത്തിനുള്ളില്‍ മുപ്പത്തിയഞ്ചോളം സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. മലയാളത്തിലെ ഒട്ടു മിക്ക സൂപ്പര്‍ താരങ്ങളും യുവ നായകന്മാരുമൊക്കെ വിനയന്റെ സിനിമയിലെത്തി. എന്നാല്‍ ഇതു വരെ മോഹന്‍ലാലിനെ നായകനാക്കാനുള്ള അവസരം വിനയന് ലഭിച്ചിട്ടില്ല. മോഹന്‍ലാല്‍ ഡേറ്റ് നല്‍കാത്തതാണ് അതിന് കാരണമെന്നാണ് സിനിമ ലോകം പറയുന്നത്.

അതിനുള്ള കാരണം അറിയണ്ടേ? വിനയന്‍ തന്റെ ആദ്യ ചിത്രമായ സൂപ്പര്‍ സ്റ്റാറിന്റെ തിരക്കഥയുമായി മോഹന്‍ലാലിനെയാണ് സമീപിച്ചത്. എന്നാല്‍ തിരക്കുകള്‍ കാരണം മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടിയില്ല. ഇതോടെ മോഹന്‍ലാലിന്റെ സാദൃശ്യമുള്ള മദന്‍ലാലിനെ നായകനാക്കി വിനയന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമ ഇറക്കി. സിനിമ വന്‍ പരാജയമായിരുന്നു. എന്നാൽ പന്നീട് ഇതു വരെ മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാനും വിനയന് സാധിച്ചിട്ടില്ല.
മോഹന്‍ലാല്‍ വിനയന് ഒരിക്കലും ഡേറ്റ് നല്‍കിയിട്ടില്ല കാരണം മോഹന്‍ലാല്‍ വിനയന് ഒരിക്കലും ഡേറ്റ് നല്‍കിയിട്ടില്ല കാരണം Reviewed by Unknown on 01:29 Rating: 5

No comments