ഇരുവർ - World classic movie

Header Ads

ഇരുവർ ലാലിൻറെ വൺ മാന് ഷോ ആണെന്ന അഭിപ്രായം ആർക്കും ഉണ്ടെന്നു തോന്നുന്നില്ല.. ഇരുവർ സത്യത്തിൽ മണിരത്നം , എ.ആർ റഹ്മാൻ, സന്തോഷ് ശിവൻ തുടങ്ങിയ പ്രതിഭകളുടെ ചിത്രമാണ്.. എന്നാൽ മോഹൻ ലാലിൻറെ പെർഫോമൻസ് ആയിരുന്നു ഇതിലെ മറ്റൊരു പ്രധാന ഘടകം. 2 പേർക്ക് തുല്യ പ്രാധാന്യം നൽകിയ തിരക്കഥയിൽ വന്ന ചിത്രം മോഹൻലാലിൻറെ ചിത്രമാണ് എന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് തന്നെ ആണ് അദ്ദേഹത്തിന്റെ മികവ്.. എന്റെ പേർസണൽ അഭിപ്രായത്തിൽ മോഹൻ ലാൽ എന്ന പ്രതിഭയെ വളരെ നല്ല രീതിയിൽ ഉപയോഗിച്ച ചിത്രം ആണ് ഇരുവർ. അദ്ദേഹത്തിന്റെ എനിക്കേറ്റവും ഇഷ്ടമുള്ള 10 കാഥാപാത്രങ്ങളിൽ ഒന്ന് ഉറപ്പായും ഇരുവരിലെ ആനന്ദൻ തന്നെ ആണ്. എനിക്ക് തോന്നിയ ചില കാര്യങ്ങൾ ഇവിടെ പറയാം
1 മണിരത്‌നം എന്ന സംവിധായകന് ഏതൊരു തമിഴ് താരത്തിന്റെയും ഡേറ്റ് കിട്ടാൻ ഒരു പ്രയാസവും ഇല്ലാ.. അന്ന് അവരെ ഒക്കെ വേണ്ട എന്ന് വച്ച് തമിഴിൽ അന്ന് താരമൂല്യമില്ലാത്ത ലാലിനെ നായകൻ ആക്കിയത്
ആ റോൾ മറ്റാരുടെയും കയ്യിൽ ഭദ്രമല്ല എന്നറിഞ്ഞു കൊണ്ട് തന്നെ ആണ്.
2 മോഹൻ ലാൽ എന്ന നടൻ ഒരു സീനിൽ പോലും MGR നെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ല.. മറ്റാരെങ്കിലും ഇത് ചെയ്തിരുന്നു എങ്കിൽ പഴേ സിനിമകളിൽ കണ്ടിട്ടുള്ള MGR ന്റെ വികല അനുകരണം ആയി മാറിയേനെ .
3 . പ്രണയം, നിരാശ, പ്രതീക്ഷ, സന്തോഷം, സൗഹൃദം, ദേഷ്യം, പക, തുടങ്ങി എല്ലാ വികാരങ്ങളും ഒട്ടും അതിഭാവുകം ആക്കാതെ വളരെ മിതമായി underplay ചെയ്തു മോഹൻ ലാൽ.
4 . ജീവിതത്തിൽ ഒരിക്കൽ പോലും MGR നെ നേരിട്ട് കണ്ടിട്ടില്ല മോഹൻലാൽ ആ ചിത്രത്തിൽ ചെയ്ത പല മാനറിസങ്ങളും MGR എന്ന മനുഷ്യൻ തന്റെ ജീവിതത്തിൽ ചെയ്തിരുന്നു എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
5 . താൻ ചെയ്ത ചിത്രങ്ങളിൽ തനിക്കു ഏറ്റവും ഇഷ്ടപെട്ട ചിത്രം ഇരുവർ ആണ് എന്ന് മറഞ്ഞ സംവിധായകൻ മണിരത്നം ഇനി ഒരിക്കലും മോഹൻ ലാലിനെ ഡയറക്റ്റ് ചെയ്യില്ല എന്നും പറഞ്ഞു.. അതിനു കാരണം ലാലിൻറെ വിസ്മയിപ്പിക്കുന്ന പ്രകടനം ആയിരുന്നു..
6 ഹലോ മിസ്റ്റർ എതിര്കച്ചി എന്ന സോങ്ങിൽ ഐശ്വര്യ റായി യെ കാണുബോഴും, അത് പോലെ തനിക്കു കിട്ടിയ റോൾ നഷ്ടപ്പെട്ട് ഒരു പാറാവു കാരന്റെ വേഷത്തിൽ സൈഡ് യിൽ നില്ക്കുന്ന സീനും , പാർട്ടിയിൽ നിന്ന് പുറത്താകുന്ന സീനും , പിന്നീട് ഒരു ഫങ്ക്ഷനിൽ വച്ച് പ്രകാശ് രാജിന്റെ കഥാപാത്രത്തെ വീണ്ടും കാണുന്ന സീനും ഒക്കെ ചില ഉദാഹരണങ്ങൾ മാത്രമാണ്..
ഞാൻ ആദ്യം സൂചിപ്പിച്ചതു പോലെ.. ഇത് ഒരു മണിരത്‌നം ചിത്രമാണ്.. അത് പോലെ തന്നെ സന്തോഷ് ശിവൻ റഹ്‌മാൻ തുടങ്ങിയ ഇന്ത്യലെ ഒന്നാം നിരക്കാരുടെയും.. അത്രയും തന്നെ ഇത് ഒരു മോഹൻ ലാൽ ചിത്രവും ആണ്.
വാൽകഷ്ണം;. ഒരു പോസ്റ്റ് ഒരിടത്തു വായിച്ചപ്പോൾ ആ ചിത്രത്തെ കുറിച്ചുള്ള എന്റെ അഭിപ്രായം ഒന്ന് പറയണം എന്ന് തോന്നി.
ഇരുവർ - World classic movie ഇരുവർ - World classic movie Reviewed by Unknown on 01:13 Rating: 5

No comments