വിവാഹം കന്നഡ നിര്‍മ്മാതാവ് നവീനുമായി; വിവാഹ തീയതി ഭാവന അറിയിക്കുമെന്ന് അമ്മ

Header Ads

സിനിമ നടി ഭാവന വിവാഹിതയാകുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ നിഷേധിച്ച് നടി ഭാവന തന്നെ രംഗത്തെത്തിയിരുന്നു. ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഇത് പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കുമെന്നുമാണ് ഭാവന പറഞ്ഞത്.

എന്നാൽ ഇപ്പോൾ വിവാഹ വാര്‍ത്തകളില്‍ ഭാവനയുടെ അമ്മയും പ്രതികരിച്ചിരിക്കുകയാണ്. വിവാഹ തീയതി നിശ്ചയിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. ഭാവന വിവാഹം ചെയ്യുന്നത്  കന്നട നിര്‍മ്മാതാവ് നവിനെയാണ്. ജീവിച്ചിരുന്നപ്പോള്‍ അച്ഛന്‍ തന്നെയാണ് വിവാഹം ഉറപ്പിച്ചത്. തീയതി നിശ്ചയിച്ചാല്‍ ഭാവന തന്നെ അറിയിക്കുമെന്നും വിവാഹ ശേഷം അഭിനയിക്കുമോ എന്നതും അവരുടെ തീരുമാനമാണെന്നാണ് അമ്മ പറയുന്നത്.

ഭാവന ഹണി ബീ 2 സെലിബ്രേഷന്‍സിലൂടെ തിരിച്ചെത്തുകയാണ്. ചാര്‍ലിയുടെ കന്നട റീമേക്കില്‍ നായികയാകുന്നതും ഭാവനയാണ്.
വിവാഹം കന്നഡ നിര്‍മ്മാതാവ് നവീനുമായി; വിവാഹ തീയതി ഭാവന അറിയിക്കുമെന്ന് അമ്മ വിവാഹം കന്നഡ നിര്‍മ്മാതാവ് നവീനുമായി; വിവാഹ തീയതി ഭാവന അറിയിക്കുമെന്ന് അമ്മ Reviewed by Unknown on 04:24 Rating: 5

No comments