കമലിന്റെ വീടിനുമുന്നില്‍ ദേശീയഗാനം ആലപിക്കും: ബി.ജെ.പി.
തൃശൂര്‍: തൃശൂര്‍: ചലച്ചിത്രമേളയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം ചോദ്യം ചെയ്ത് കൊടുങ്ങല്ലൂര്‍ ഫിലിം സൊെസെറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ നിലപാട് വ്യക്തമാക്കണമെന്നു ബി.ജെ.പി. കൊടുങ്ങല്ലൂര്‍ ഫിലിം സൊെസെറ്റിയുടെ രക്ഷാധികാരിയായ കമലിന്റെ അറിവോടും സമ്മതത്തോടും കൂടിയാണോ ഹര്‍ജി നല്‍കിയതെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി. സംസ്ഥാന സമിതി അംഗം ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.
ദേശീയഗാനത്തോടുള്ള നിലപാടില്‍ പ്രതിഷേധിച്ച് കമലിന്റെ കൊടുങ്ങല്ലൂരിലെ വസതിക്കു മുന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ ദേശീയഗാനമാലപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂര്‍ ഫിലിം സൊെസെറ്റി ഒരു മാസം മുമ്പ് സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലില്‍ രാഷ്ട്രവിരുദ്ധ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നതായി ഷാജുമോന്‍ പറഞ്ഞു.
കശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം ഉള്‍ക്കൊള്ളുന്ന ടര്‍ക്കിഷ് സിനിമയാണ് കൊടുങ്ങല്ലൂരില്‍ പ്രദര്‍ശിപ്പിച്ചത്. കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചു നടക്കുന്ന രാഷ്ട്രവിരുദ്ധ, തീവ്രവാദ, മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന നിലപാടാണ് കമല്‍ സ്വീകരിക്കുന്നത്.ഫിലിം സൊെസെറ്റി ഭാരവാഹികളുടെ പ്രവര്‍ത്തനം പോലീസ് നിരീക്ഷിക്കണമെന്നും ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും പട്ടികജാതി മോര്‍ച്ച നേതാവുകൂടിയായ ഷാജുമോന്‍ ആവശ്യപ്പെട്ടു.
കമലിന്റെ വീടിനുമുന്നില്‍ ദേശീയഗാനം ആലപിക്കും: ബി.ജെ.പി.
Reviewed by Unknown
on
23:00
Rating:

No comments