ബി എസ് എന്‍ എല്‍ പുതുവർഷത്തില്‍ എത്തുന്നു ഫ്രീ അൺലിമിറ്റഡ് കോളുകളും ഡേറ്റയുമായി

Header Ads


തകര്‍പ്പന്‍ ഓഫറുകളുമായി പുതുവര്‍ഷത്തില്‍  ബി എസ് എന്‍ എല്‍ രംഗത്ത്. എല്ലാ നെറ്റ്‌വർക്കിലേക്കും 149 രൂപയ്ക്ക് ഫ്രീ അൺലിമിറ്റഡ് കോളിങ് ഓഫറുമായാണ് ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. മാർച്ച് 31 വരെ റിലയൻസ് ജിയോ ഫ്രീ വെൽകം ഓഫർ തുടരുമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് തകര്‍പ്പന്‍ ഓഫറുമായി ബി എസ് എന്‍ എല്‍ രംഗത്തെത്തിയിട്ടുള്ളത്.

എല്ലാ നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ ലോക്കല്‍, നാഷണല്‍ കോള്‍ സൗജന്യമായി വിളിക്കാന്‍ 149രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മാത്രം മതി. മാത്രമല്ല 300 എംബി ഇന്റർനെറ്റ് ഡേറ്റയും ബി എസ് എന്‍ എല്‍ ചെയ്യുന്നുണ്ട്. നിലവിലെയും പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും ഓഫര്‍ ലഭ്യമാകും. ഈ ഓഫറിന്റെ കാലാവധി ഒരു മാസമാണ്. ജനുവരി ഒന്നുമുതലാണ് 3ജിയില്‍ ഈ ഓഫര്‍ ലഭ്യമാകുക.
ബി എസ് എന്‍ എല്‍ പുതുവർഷത്തില്‍ എത്തുന്നു ഫ്രീ അൺലിമിറ്റഡ് കോളുകളും ഡേറ്റയുമായി ബി എസ് എന്‍ എല്‍ പുതുവർഷത്തില്‍ എത്തുന്നു ഫ്രീ അൺലിമിറ്റഡ് കോളുകളും ഡേറ്റയുമായി Reviewed by Unknown on 04:44 Rating: 5

No comments